കളമശേരിയിലെ ടയർ ഷോറൂമിനു തീപിടിച്ചു
Monday, July 8, 2024 4:20 AM IST
ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്പോ​ൾ ട​യ​ർ ഷോ​റൂ​മി​ൽ തീ​പി​ടി​ച്ച​ത് ക​ണ്ട സി​പി​എം നേ​താ​വും എം​പി​യു​മാ​യ എ.​എ. റ​ഹിം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴി​ന് ക​മ്പ​നി​പ്പ​ടി മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം ഗ്ലോ​ബ​ൽ ട​യേ​ഴ്സ് ഷോ​റൂ​മി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്താ​ണ് തീ ​പി​ടി​ച്ച​ത്. ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​ര​ൻ തീ ​നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ഇ​തു​വ​ഴി പോ​യ എ.​എ. റ​ഹീം എം​പി തീ​പി​ടു​ത്തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തി​റ​ങ്ങി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​യി​രു​ന്നു.എം​പി ത​ന്നെ​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​ളി​ച്ച​ത്. തീ ​കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നു പി​ടി​ക്കാ​തിരിക്കാൻ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ മു​ൻ​ക​രു​ത​ലെ​ടു​ത്തു.


പി​ന്നാ​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​തി​ന് ശേ​ഷ​മാ​ണ് എ.​എ. റ​ഹീം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും മ​ട​ങ്ങി​യ​ത്.

ചേ​ർ​ത്ത​ല​യി​ലെ പൊ​തു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കാ​നാ​യി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു എ.​എ. റ​ഹീം.