അ​ലു​മി​നി​യം ക​ന്പ​നി മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Monday, July 8, 2024 4:20 AM IST
ഇ​ല​ഞ്ഞി: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്യാ​ല​ക്സി അ​ലു​മി​നി​യം ക​ന്പ​നി​യു​ടെ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ​യും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും മ​ന്ത്രി പി. ​രാ​ജീ​വി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് ക​ഴി​ഞ്ഞ 27നു ​ക​ന്പ​നി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ൾ രേ​ഖ​മൂ​ലം പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡി​ന് ന​ൽ​കി​യി​രു​ന്നു. ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് ഉ​ത്ത​ര​വും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നി​ന് പ​ഞ്ചാ​യ​ത്തി​നെ​യോ പ​രാ​തി​ക്കാ​രെ​യോ അ​റി​യി​ക്കാ​തെ ബോ​ർ​ഡ് ര​ണ്ടാ​മ​തും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​ലു​മി​നി​യം ക​ന്പ​നി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണെ​ന്ന് ഉ​ത്ത​ര​വും ന​ൽ​കി.

ഈ ​ഉ​ത്ത​ര​വ് ല​ഭി​ച്ച​യു​ട​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ടി​യ​ന്ത​ര​മാ​യി യോ​ഗം ചേ​രു​ക​യും പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​ന ത​ള്ളി​ക്ക​ള​യു​ക​യും അ​വ​രു​ടെ റി​പ്പോ​ർ​ട്ട് പ​ഞ്ചാ​യ​ത്തി​ന് സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് രേ​ഖാ​മൂ​ലം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തു. മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ക​ണ്ടെ​ത്തി​യ ഗു​രു​ത​ര​മാ​യ ന്യൂ​ന​ത​ക​ൾ നി​ല​നി​ൽ​ക്കെ ത​ന്നെ​യാ​ണ് ബോ​ർ​ഡ് ക​ന്പ​നി​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.


ക​ന്പ​നി​യു​ടെ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും പൊ​ലൂ​ഷ​ൻ ക​ണ്‍​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വു​ക​ളും അ​ട​ങ്ങി​യ നി​വേ​ദ​നം സ്വീ​ക​രി​ച്ച മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി ജോ​സ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷേ​ർ​ലി ജോ​യ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മോ​ളി ഏ​ബ്ര​ഹാം, സു​രേ​ഷ് ജോ​സ​ഫ് എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.