ബാറ്ററി മോഷണം: രണ്ടുപേർ അറസ്റ്റിൽ
Sunday, July 7, 2024 6:58 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ലോ​​റി​​യു​​ടെ ബാ​​റ്റ​​റി​​ക​​ൾ മോ​​ഷ്ടി​​ച്ച കേ​​സി​​ൽ ര​​ണ്ടു​​പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. തി​​രു​​വ​​ല്ല കൊ​​ട്ടൂ​​ർ തൈ​​ക്കാ​​ട്ടി​​ൽ വി​​ശാ​​ൽ റാ​​വ​​ത്ത് (20), പ​​ട്ടാ​​മ്പി ഓ​​ങ്ങ​​ല്ലൂ​​ർ കു​​ഞ്ഞു​​മൊ​​യ്തു (41) എ​​ന്നി​​വ​​രെ​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

വി​​ശാ​​ൽ റാ​​വ​​ത്ത് ക​​ഴി​​ഞ്ഞ​​ദി​​വ​​സം പു​​ല​​ർ​​ച്ചെ 2.30ന് ​​കാ​​റി​​ലെ​​ത്തി പാ​​റ​​ക്ക​​ണ്ടം ഭാ​​ഗ​​ത്ത് റോ​​ഡി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ടോ​​റ​​സ് ലോ​​റി​​യു​​ടെ 24,000 രൂ​​പ വി​​ല വ​​രു​​ന്ന ര​​ണ്ട് ബാ​​റ്റ​​റി​​ക​​ൾ മോ​​ഷ്ടി​​ച്ച് ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.


പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്ന് ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. വി​​ശാ​​ൽ റാ​​വ​​ത്ത് മോ​​ഷ്ടി​​ച്ച ബാ​​റ്റ​​റി​​ക​​ള്‍ പാ​​യി​​പ്പാ​​ട് ആ​​ക്രി​​ക​​ട ന​​ട​​ത്തു​​ന്ന കു​​ഞ്ഞു​​മൊ​​യ്തു​​വി​​ന് വി​​ൽ​​ക്കു​​ക​​യും ഇ​​യാ​​ൾ ഇ​​ത് ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് ക​​ട​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​ക​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.