സാഫ് ഗെയിംസ് വെങ്കല മെഡൽ ജേതാവിനെ ആദരിച്ചു
1458767
Friday, October 4, 2024 3:26 AM IST
മുണ്ടക്കയം: ജൂണിയർ സാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജുവൽ തോമസിനെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ.ടി. സനൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, പഞ്ചായത്തംഗങ്ങളായ സുലോചന സുരേഷ്, കെ.എൻ. സോമരാജൻ, എസ്എംസി ചെയർമാൻ പി.ബി. രാധാകൃഷ്ണൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ. ഡി.ജെ. സതീഷ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, എം.പി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി ഡയറക്ടർ സന്തോഷ് ജോർജിനെയും ജൂവലിന്റെ മാതാപിതാക്കളായ ടി.സി.തോമസ്, ഗീതാ തോമസ് എന്നിവരെയും പിടിഎയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെന്നൈയിൽ നടന്ന സാഫ് ഗെയിംസിൽ ഹൈജംപിൽ ഇന്ത്യക്കു വേണ്ടി 2.03 മീറ്റർ ചാടിയാണ് ജൂവൽ തോമസ് വെങ്കല മെഡൽ കരസ്ഥമാക്കിയത്.