കൂരോപ്പട എംസിഎഫ് ഉദ്ഘാടനം ചെയ്ത ു
1459100
Saturday, October 5, 2024 6:55 AM IST
കൂരോപ്പട: മാലിന്യ സംസ്കരണത്തിന് ഗാന്ധിജി ജീവിതത്തില്‍ പകര്‍ത്തിയ ആശയങ്ങള്‍ നമ്മളും പിന്തുടരണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്.
കൂരോപ്പട പഞ്ചായത്തില്‍ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനുമായി ചാത്തന്‍പാറയില്‍ നിര്‍മിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ (എംസിഎഫ്) ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്തംഗം രാധാ വി. നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ, പഞ്ചായത്തംഗങ്ങളായ അനില്‍ കൂരോപ്പട, ആശാ ബിനു, സന്ധ്യാ സുരേഷ്, മഞ്ജു കൃഷ്ണകുമാര്‍, ബാബു വട്ടുകുന്നേല്‍, പി.എസ്. രാജന്, സന്ധ്യാ ജി. നായര്‍,
സോജി ജോസഫ്, വര്‍ഗീസ് താഴത്ത്, എം.ജി. ഗോപാലകൃഷ്ണന് നായര്‍, എം.പി. അന്ത്രയോസ്, പഞ്ചായത്ത് സെക്രട്ടറി എസ്. സുനിമോള്‍, എസ്. അരുണ്‍, കെ.ബി. ധന്യാ, ജോബി ജോണ്‍, അന്നമ്മ ഉലഹന്നാന്, ആര്. ശശികല തുടങ്ങിയവര്‍ പ്രസംഗിച്ചു.