ചങ്ങനാശേരിയുടെ പുതുക്കിയ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ പ്രസിദ്ധീകരിക്കണം: ലെന്‍സ്ഫെഡ്
1458639
Thursday, October 3, 2024 5:17 AM IST
ചങ്ങനാശേരി: കഴിഞ്ഞ 50 വര്‍ഷമായി നഗരവികസനത്തിന് തയാറാക്കിയ മാസ്റ്റര്‍ പ്ലാനുകള്‍ കാര്യമായി പ്രയോജനപ്പെടാത്ത സാഹചര്യത്തില്‍ എല്ലാ കുറവുകളും പരിഹരിച്ച് പുതിയ മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിക്കണമെന്ന് ലെന്‍സ്ഫെഡ് മുനിസിപ്പല്‍ ജനറല്‍ സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ നിര്‍മാണ മേഖലയ്ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തുക, നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിക്കുക, കെ-സ്മാര്‍ട്ട് അപാകതകള്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.
മുനിസിപ്പല്‍ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റോയി ജോസഫ് അധ്യക്ഷനായിരുന്നു. ജോഷി സെബാസ്റ്റ്യന്‍, ചെറിയാന് നെല്ലുവേലില്‍, നെജിമോന് പി.എ., ജയിംസ് കുര്യാക്കോസ്, നാരായണ ശര്‍മ, ശരത്കുമാര് എന്നിവര്‍ പ്രസംഗിച്ചു.
പ്രിന്‍സ് മാത്യു പാലാത്ര, ശരത്കുമാര്, റോയി ജോസഫ്, മാര്ട്ടിന് വള്ളപ്പുര, ചെറിയാന് നെല്ലുവേലി, പോള്‍ ആന്റണി തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.