കു​മ്മ​ന​ത്ത് അ​മ്മ​യും മ​ക​ളും സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു
Friday, October 4, 2024 5:56 AM IST
കോ​ട്ട​യം: കു​മ്മ​ന​ത്ത് അ​മ്മ​യും മ​ക​ളും സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു. കു​മ്മ​നം അ​മ്പൂ​രം പാ​ല​ത്തി​ല്‍നി​ന്നാ​ണ് കാ​ര്‍ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ​ത്.

അ​മ്പൂ​രം പാ​ല​ത്തി​ല്‍നി​ന്നും ഇ​റ​ങ്ങി​യ കാ​ര്‍ ആ​ശാ​ന്‍ പാ​ല​ത്തി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി തോ​ട്ടി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ കാ​റി​നു​ള്ളി​ല്‍നി​ന്നും അ​മ്മ​യെ​യും മ​ക​ളെ​യും പു​റ​ത്തെ​ത്തി​ച്ചു.


നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട ഇ​രു​വ​രെ​യും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍കി​യ​ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും വി​ട്ട​യ​ച്ചു.

ആ​റ്റി​ല്‍ വീ​ണ കാ​ര്‍ പി​ന്നീ​ട് ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍ത്തി.