പ്രാഥമിക സഹകരണമേഖല സംരക്ഷിക്കപ്പെടണം: ഫ്രാൻസിസ് ജോർജ് എംപി
1458773
Friday, October 4, 2024 3:45 AM IST
പാലാ: സാധാരണക്കാരുടെ ആശ്രയമായ കേരളത്തിലെ പ്രാഥമിക സഹകരണ മേഖല സംരക്ഷിക്കപ്പെടണമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി. സഹകരണസംഘം ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 36-ാമത് ജില്ലാ സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഗാന്ധിജയന്തിദിന സന്ദേശം നൽകി. മാണി സി. കാപ്പൻ എംഎൽഎ യാത്രയയപ്പ് ഉപഹാര സമർപ്പണം നിർവഹിച്ചു. എം. രാജു, ഇ.ഡി. സാബു, കെ.കെ. സന്തോഷ്, അഡ്വ. ജി. ഗോപകുമാർ, അഡ്വ. ബിജു പുന്നത്താനം,
അഡ്വ. ജോമോൻ ഐക്കര, എൻ. സുരേഷ്, മനു പി. കൈമൾ, രാജു മാത്യു, അരുൺ ജെ. മൈലാടൂർ എന്നിവർ പ്രസംഗിച്ചു. "സമഗ്ര സഹകരണ ഭേദഗതി’ എന്ന വിഷയത്തിൽ യു.എം. ഷാജിയുടെ നേതൃത്വത്തിൽ പഠന ക്ലാസ് നടത്തി.