വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കണം
1459104
Saturday, October 5, 2024 6:55 AM IST
വെള്ളൂർ: വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരുന്ന് വിതരണം ചെയ്യുന്നതിൽ കാലതാമസം വരുന്നതായി പരാതി.
പ്രതിദിനം ഇരുനൂറോളം രോഗികൾ ഇവിടെ ഒപി യിൽ ചികിത്സ തേടുന്നുണ്ട്. മൂന്ന് ഡോക്ടർമാരാണുള്ളത്.
ശൈലീ രോഗങ്ങൾക്കും ഇവിടെ മരുന്നുകൾ ലഭ്യമാണ്. എന്നാൽ മരുന്ന് എടുത്തു കൊടുക്കാൻ ഒരു ഫാർമസിസ്റ്റു മാത്രമാണുള്ളത്. ഇതുമൂലം രോഗികൾ രണ്ടും മൂന്നും മണിക്കൂറുകൾ മരുന്ന് കിട്ടാൻ കാത്തിരിക്കേണ്ടി വരികയാണ്.
അടിയന്തിരമായി ഫാർമസി അസിസ്റ്റൻ്റുമാരെ നിയമിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.