ടോറസും സ്കൂട്ടറും കൂട്ടിയടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
1458980
Saturday, October 5, 2024 3:48 AM IST
ചങ്ങനാശേരി: ടോറസും സ്കൂട്ടറും കൂട്ടിയടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കോട്ടമുറി കോയിപ്പള്ളി സ്കറിയ മാനുവ (72) ലാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 നു ബൈപാസ് റോഡില്‍ പെരുന്ന തിരുമല സ്ക്വയര്‍ ഭാഗത്തായിരുന്നു അപകടം. ഇരൂപ്പ റെയില്‍വേ ക്രോസ് റോഡിലൂടെ സ്കൂട്ടറില്‍ വന്ന സ്കറിയ ബൈപാസ് റോഡ് മറികടക്കുന്നതിനിടെ ടോറസുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അപകടസ്ഥലത്തിനു സമീപമുണ്ടായിരുന്ന ചങ്ങനാശേരി പോലീസെത്തി ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പൊന്നമ്മ കൊട്ടയ്ക്കാട് പൂന്തോപ്പ് കുടുംബാംഗം. മക്കള്‍: ടോണി, ടിറ്റോ. മരുമക്കള്‍: മോന്‍സി, ജോസ്ന.