കൊല്ലം-എറണാകുളം പുതിയ ട്രെയിൻ കോട്ടയം മണ്ഡലത്തിൽ
1458760
Friday, October 4, 2024 3:19 AM IST
കോട്ടയം: കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പുതുതായി തുടങ്ങുന്ന മെമു ട്രെയിൻ സർവീസിന് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ആറു സ്റ്റോപ്പുകൾ അനുവദിച്ചതായി കെ. ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു. കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
രാവിലെ 6.15 ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ 7.56 ന് കോട്ടയം, 8.08 ന് ഏറ്റുമാനൂർ, 8.17 ന് കുറുപ്പന്തറ, 8.26 ന് വൈക്കം റോഡ്, 8. 34 ന് പിറവം റോഡ്, 8.45ന് മുളന്തുരുത്തി, 9.35ന് എറണാകുളം എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.
രാവിലെ 9.50 ന് എറണാകുളത്തുനിന്ന് ആരംഭിക്കുന്ന കൊല്ലത്തേക്കുള്ള ട്രെയിൻ 10.18 ന് മുളന്തുരുത്തി, 10.30 ന് പിറവം റോഡ്, 10.38 ന് വൈക്കം റോഡ്, 10.48 ന് കുറുപ്പന്തറ, 10.57 ന് ഏറ്റുമാനൂർ 11.10 ന് കോട്ടയത്തും 1.30 ന് കൊല്ലത്തും എത്തും.
കോട്ടയം മണ്ഡലത്തിലെ ചിങ്ങവനം, കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര എന്നീ സ്റ്റേഷനുകളിൽകൂടി സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേ അധികൃതരുമായി ചർച്ച ചെയ്യുമെന്നും എംപി വ്യക്തമാക്കി.