മങ്കൊമ്പ് കുഴികുത്തിയാനി വളവിൽ ബസ് നിയന്ത്രണംവിട്ടു
1458775
Friday, October 4, 2024 3:45 AM IST
മങ്കൊമ്പ്: മങ്കൊമ്പ് കുഴികുത്തിയാനി വളവിൽ ബസ് നിയന്ത്രണംവിട്ട് അപകടം. ഇന്നലെ രാവിലെ 7.50ന് മങ്കൊന്പിൽ നിന്നു പാലായിലേക്കു ബസ് വരുന്പോഴാണ് അപകടം. റോഡ്ലൈൻസ് ബസാണ് അപകടത്തിൽപ്പെട്ടത്.
മങ്കൊമ്പ് ഇറക്കത്തിൽ കുഴികുത്തിയാനി വളവിൽ നിയന്ത്രണംവിട്ട ബസ് വളവ് തിരിയാതെ മുന്നോട്ടു പോകുകയായിരുന്നു. ബസ് താഴേക്കു പോകാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
അഞ്ചുവർഷം മുമ്പ് സമാനമായ രീതിയിൽ ഇവിടെ ബസ് അപകടം നടന്നിരുന്നു. അന്ന് ഏതാനും പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. റോഡിൽ വളവിനോട് ചേർന്നുള്ള കുഴൽകിണർ അപകടകാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.
ഇതു നീക്കം ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ സ്ഥലത്തെത്തി.