ശുചീകരണ വിഭാഗം ജീവനക്കാരെ ആദരിച്ചു
1458633
Thursday, October 3, 2024 5:17 AM IST
വൈക്കം: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ മുതിർന്ന നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരെയും ഹരിത കർമ്മസേനാംഗങ്ങളേയും ആദരിച്ചു.
വൈസ് ചെയർമാൻ പി.ടി. സുഭാഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ, ലേഖാ ശ്രീകുമാർ, എസ്. ഹരിദാസൻ നായർ, രേണുക രതീഷ്, എസ്. ഇന്ദിരാദേവി, ബിജിമോൾ, എബ്രഹാം പഴയകടവൻ, വെള്ളവേലി അശോകൻ, സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, സിസിഎം വി.പി. അജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.