കുടമാളൂരില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമകരണത്തിരുനാള്‍ തുടങ്ങി
1458869
Friday, October 4, 2024 5:56 AM IST
കുടമാളൂര്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാതൃ ഇടവകയായ കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പില്‍ഗ്രിം സെന്ററില്‍ വിശുദ്ധയുടെ നാമകരണ സ്മരണയ്ക്കായി നടത്തിവരുന്ന തിരുനാളിനു തുടക്കമായി. മൂന്നു മുതല്‍ 12 വരെയാണ് തിരുനാള്‍. ഇന്നലെ രാവിലെ ഏഴിനു ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി.
എല്ലാ ദിവസവും വൈകുന്നേരം ഏഴിനു ആഘോഷമായ വിശുദ്ധ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തപ്പെടും. തിരുനാളിന്റെ ഓരോ ദിവസത്തെയും ആഘോഷങ്ങളും നേര്‍ച്ചയും ഇടവകയിലെ വിവിധ വാര്‍ഡുകളുടെ നേതൃത്വത്തിലായിരിക്കും.
ആഘോഷപരിപാടികള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. നിതിന്‍ അമ്പലത്തുങ്കല്‍, ഫാ. പ്രിന്‍സ് എതിരേറ്റ് കുടിലില്‍, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ ജോസഫ് പുത്തന്‍പറമ്പില്‍, പി.ജി. ജോര്‍ജ് റോസ്വില്ല, സോണി ജോസഫ് നെടുംതകിടിയില്‍, പി.എം. മാത്യു പാറയിൽ, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫ്രാങ്ക്ളിന് ജോസഫ് പുത്തന്‍പറമ്പില്‍, പിആര്‍ഒ ജോര്‍ജ് ജോസഫ് പാണംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.