പരിസ്ഥിതി പഠനത്തില്‍ പുതിയ കാഴ്ചപ്പാട് അനിവാര്യം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1458988
Saturday, October 5, 2024 4:00 AM IST
പാലാ: പരിസ്ഥിതിയെക്കുറിച്ചുള്ള പഠനം പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനമാണെന്നും നമ്മുടെ പരിസ്ഥിതി പഠനത്തില്‍ പുതിയ കാഴ്ചപ്പാട് അനിവാര്യമായിരിക്കുന്നുവെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സെന്റ് തോമസ് കോളജ് പബ്ലിക്കേഷന്‍ വിഭാഗം പ്രസിദ്ധീകരിച്ച ഡോ. ആന്റോ മാത്യുവിന്റെ പുസ്തകം "ഗാര്‍സീനിയ ഇംബെര്‍ട്ടി - കുടംപുളിക്കുടുംബത്തിലെ കാട്ടുമരം' പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
വംശനാശം നേരിടുന്ന ഗാര്‍സീനിയ ഇംബെര്ട്ടിയെക്കുറിച്ചുള്ള പഠനഗ്രന്ഥം കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍ ഏറ്റുവാങ്ങി. പുതുതായി ആരംഭിച്ച പാലൈ റിസര്‍ച്ച് ജേർണലിന്റെ പ്രഥമ ലക്കവും മാര്‍ കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, ബോട്ടണി വിഭാഗം മേധാവി ഡോ. ടോജി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കെ. തോമസ്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, പബ്ലിക്കേഷന്‍ ഡിവിഷന് ഡയറക്ടര്‍ ഡോ. തോമസ് സ്കറിയ, ഡോ. ആന്റോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.