ആനന്ദാശ്രമത്തില്‍ സ്മൃതിസംഗമം
1458637
Thursday, October 3, 2024 5:17 AM IST
ചങ്ങനാശേരി: മഹാത്മാ ഗാന്ധി ഉദ്ഘാടനം ചെയ്ത ചങ്ങനാശേരി ആനന്ദാശ്രമത്തില്‍ നടന്ന ഗാന്ധി സ്മൃതിസംഗമം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു.
ഗാന്ധി ഫോറം സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് ബ്രൂസ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് റ്റി.ഡി. രമേശന് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുരേഷ് പരമേശ്വരന്, വൈസ് പ്രസിഡന്റ് പി എം. ചന്ദ്രന്, സജിത് റോയി, ആര്. സന്തോഷ്, എസ്.കെ. അനില്‍, അജയകുമാര്‍, പി. രാജീവ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും വിദ്യാര്‍ത്ഥികളും പുഷ്പാര്‍ച്ചന നടത്തി.