അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമിക്കു കിരീടം
1458977
Saturday, October 5, 2024 3:48 AM IST
പാലാ: ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പാലാ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമിയ്ക്ക് കിരീടം. 448.5 പോയിന്റ് നേടിയാണ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.
294 പോയിന്റ് നേടിയ പൂഞ്ഞാര്‍ എസ്എം വിഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. 143 പോയിന്റോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് മൂന്നാം സ്ഥാനത്തും 87 പോയിന്റോടെ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് നാലാം സ്ഥാനത്തുമെത്തി.
ബോയിസ് അണ്ടര്‍ 14 വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമി 21 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. 19 പോയിന്റ് നേടിയ വെള്ളൂര്‍ ഭാവന്‍സ് ന്യൂസ്പ്രിന്റ് വിദ്യാലയമാണ് രണ്ടാം സ്ഥാനത്ത്. പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ 48 പോയിന്റ് നേടിയ ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം. 22 പോയിന്റ് നേടിയ പാലാ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമിയ്ക്കാണ് രണ്ടാം സ്ഥാനം.
പെണ്‍കുട്ടികളുടെ അണ്ടര്‍ 16 വിഭാഗത്തില്‍ 57 പോയിന്റോടെ പൂഞ്ഞാര്‍ എസ്എം വിഎച്ച്എസ്എസ് ഒന്നാം സ്ഥാനത്തും 50 പോയിന്റ് നേടിയ പാലാ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമി രണ്ടാം സ്ഥാനത്തുമുണ്ട്.
പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗത്തില്‍ 75 പോയിന്റ് നേടിയ പൂഞ്ഞാര്‍ എസ്എം വിഎച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. 57 പോയിന്റ് നേടിയ പാലാ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമിയാണ് രണ്ടാം സ്ഥാനത്ത്.
ജൂണിയര്‍ വുമണ്‍ അണ്ടര്‍ 20 ല്‍ 148 പോയിന്റോടെ പാലാ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമി ഒന്നാം സ്ഥാനവും 87 പോയിന്റോടെ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് രണ്ടാം സ്ഥാനവും നേടി. വനിതകളുടെ വിഭാഗത്തില്‍ 247 പോയിന്റ് നേടി ചങ്ങനാശേരി അസംപ്ഷന്‍ ഒന്നാം സ്ഥാനവും 195 പോയിന്റ് നേടി പാലാ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമി രണ്ടാം സ്ഥാനവും നേടി.
ആണ്‍കുട്ടികളുടെ വിഭാഗം അണ്ടര്‍ 16 ല്‍ 59 പോയിന്റ് നേടിയ പൂഞ്ഞാര്‍ എസ്എം വിഎച്ച്എസ്എസ് ഒന്നാം സ്ഥാനത്തും 38.5 പോയിന്റ് നേടിയ പാലാ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമി രണ്ടാം സ്ഥാനത്തുമെത്തി.
ആണ്‍കുട്ടികളുടെ വിഭാഗം അണ്ടര്‍ 18 ല്‍ 98 പോയിന്റോടെ പൂഞ്ഞാര്‍ എസ്എം വിഎച്ച്എസ്എസ് ഒന്നാം സ്ഥാനം നേടി. 76 പോയിന്റോടെ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമിയാണ് രണ്ടാം സ്ഥാനത്ത്.
ആണ്‍കുട്ടികളുടെ വിഭാഗം അണ്ടര്‍ 20 ല്‍ 143 പോയിന്റ് നേടിയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് ഒന്നാം സ്ഥാനം നേടി. 74 പോയിന്റ് നേടിയ എസ് ബി കോളജിനാണ് രണ്ടാം സ്ഥാനം.
പുരുഷ വിഭാത്തില്‍ 220 പോയിന്റ് നേടിയ എസ് ബി കോളജിനാണ് ഒന്നാം സ്ഥാനം. 116 പോയിന്റോടെ സെന്റ് ഡൊമിനിക് കോളജാണ് രണ്ടാം സ്ഥാനത്ത്. കായികമത്സരങ്ങള്‍ ഇന്നലെ സമാപിച്ചു.