സീറോമലബാര്‍ സഭയുടെ പുനര്ജന്മം പ്ലാസിഡച്ചനിലൂടെ: മാര്‍ പെരുന്തോട്ടം
1459098
Saturday, October 5, 2024 6:55 AM IST
ചങ്ങനാശേരി: സീറോ മലബാര്‍ സഭയ്ക്ക് പുനര്ജന്മം നല്കിയ ചരിത്രപുരുഷനാണ് റവ.ഡോ. പ്ലാസിഡ് ജെ. പൊടിപാറ സിഎംഐയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
പ്ലാസിഡച്ചന്റെ 125-ാം ജന്മദിനത്തില് അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. ആഗോള സഭയ്ക്കും സീറോമലബാര്‍ സഭയ്ക്കും പ്ലാസിഡച്ചന് വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുള്ളതായുംആര്ച്ച്ബിഷപ് പെരുന്തോട്ടം പറഞ്ഞു.
ചെത്തിപ്പുഴ ആശ്രമ പ്രയോര്‍ ഫാ. തോമസ് കല്ലുകളം സിഎംഐ, പ്ലാസിഡ് ഫോറം ഡയറക്ടര്‍ ഫാ. ലൂക്ക ആന്റണി ചാവറ സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
തുടര്‍ന്ന് കബറിടത്തിങ്കല്‍ പ്രാര്‍ഥനാ ശുശ്രൂഷയും നേര്‍ച്ച വിതരണവും നടത്തി.