ഗാന്ധി സ്മരണയില്‍ നാട്
1458635
Thursday, October 3, 2024 5:17 AM IST
ചങ്ങനാശേരി: 155-ാം ഗാന്ധിജയന്തി കോണ്‍ഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രപിതാവ് മഹാന്മാഗാന്ധിയുടെ 155-ാം ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അധ്യക്ഷത വഹിച്ചു.
പി.പി. തോമസ്, പി.എച്ച്. നാസര്‍, പി.എന്‍. നൗഷാദ്, ജോമി ജോസഫ്, പി.വി. ജോര്‍ജ്, ബെറ്റി ടോജോ, ആന്റണി വര്‍ഗീസ്, അരുണ്‍ ബാബു, മോട്ടി കാവനാടി, മനോജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: കോണ്‍ഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധിജയന്തി ആഘോഷം ഡിസിസി നിര്‍വാഹക സമിതിയംഗം ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു. ബാബു രാജേന്ദ്രന്, അഡ്വ. ഡെന്നിസ് ജോസഫ്, മോട്ടി മുല്ലശേരില്‍, സുരേഷ് പി., ചന്ദ്രസേനന് നായര്‍, വിനോദ് ചെമ്പുപുറം, സനല്‍ മാടപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: കോണ്‍ഗ്രസ് ടൗണ്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചുവിളക്കിന് സമീപം ഗാന്ധിജയന്തി ആഘോഷം നടത്തി. കെപിസിസി അംഗം പി.പി. തോമസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് തോമസ് അക്കര അധ്യക്ഷത വഹിച്ചു. ഡോ. അജീസ് ബെന്‍ മാത്യൂസ്, ശ്യാം സാംസണ്, റെജി കേളമ്മാട്ട്, ജയിംസുകുട്ടി ഞാലിയില്‍, മാര്ട്ടിന് കൂലിപുരയ്ക്കല്‍, എം.എ സജാദ്, അജി വാഴപ്പള്ളി, ജോബ് വിരുത്തിക്കരി, സിബി കൈതാരം എന്നിവര്‍ പ്രസംഗിച്ചു.
കുരിശുംമൂട്: കോണ്‍ഗ്രസ് വാഴപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷം നടത്തി.
കൂനന്താനം ജംഗ്ഷനില്‍ നടന്ന സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി പി.എച്ച്. നാസര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോജി ആന്റണി അധ്യക്ഷത വഹിച്ചു. ആന്റണി കുന്നുംപുറം, ബിജു പുല്ലുകാട്, വര്‍ഗീസ് ആന്റണി, തോമസുകുട്ടി മണക്കുന്നേല്‍, എം.ഡി. ദേവരാജന്‍, മനോജ് വര്‍ഗീസ്, സഷിന്‍ തലക്കുളം, ഷേര്‍ലി തോമസ്, ലാലിമ ടോമി, ആശമോള്‍ ജോസഫ്, സോഫി ലാലിച്ചന്‍, സാബു കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പുഷ്പാര്‍ച്ചനയും നടത്തി.