കാപ്പ നിയമലംഘനം: യുവാവ് അറസ്റ്റിൽ
1458776
Friday, October 4, 2024 3:45 AM IST
പാലാ: കാപ്പ നിയമലംഘനത്തെത്തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചിൽ മേവട പുതുശേരിയിൽ ദിലീപ് വിജയനെ (38)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
പാലാ, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമ നടപടി നേരിട്ടു വരികയായിരുന്നു.
ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ ഒരു ദിവസം പാലാ ഡിവൈഎസ്പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് നിലനിന്നിരുന്നു.
എന്നാൽ ഇത് ലംഘിച്ചുകൊണ്ട് ഹാജരാകാതെ മുങ്ങി നടന്നതിനെത്തുടർന്നാണ് പാലാ പോലീസ് കാപ്പ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.