ജില്ലാ അത്ലറ്റിക് മീറ്റ് : പാലാ അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി മുന്നില്‍
1458756
Friday, October 4, 2024 3:19 AM IST
പാലാ: 67- മത് ജില്ല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പാലാ അല്‍ഫോന്‍സ അക്കാദമി 227.5 പോയിന്റോടെ ജൂണിയര്‍ വിഭാഗത്തിലും 142 പോയിന്റുമായി സീനിയര്‍ വിഭാഗത്തിലും മുന്നിട്ടുനില്‍ക്കുന്നു.
ജൂണിയര്‍ വിഭാഗത്തില്‍ എസ്എം വിഎച്ച്എസ്എസ് പൂഞ്ഞാര്‍ 106 പോയിന്റുമായി രണ്ടാമതും എസ്ബി കോളജ് ചങ്ങനാശേരി 48 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്ക്കുന്നു. സീനിയര്‍ വിഭാഗത്തില്‍ 107 പോയിന്റുമായി അസംപ്ഷന്‍ കോളജ് രണ്ടാമതും 98 പോയിന്റുമായി എസ്ബി കോളജ് ചങ്ങനാശേരി മൂന്നാമതും നില്ക്കുന്നു.
വനിതകളുടെ വിഭാഗത്തില്‍ 117 പോയിന്റുമായി അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി ഒന്നാമതും 107 പോയിന്റുമായി അസംപ്ഷന്‍ കോളജ് രണ്ടാം സ്ഥാനത്തും നില്ക്കുന്നു. പുരുഷ വിഭാഗത്തില്‍ 98 പോയിന്റുമായി എസ്ബി കോളജ് ചങ്ങനാശേരി ഒന്നാമതും 42 പോയിന്റുമായി സെന്റ് ഡൊമിനിക് കോളജ് കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനത്തും നില്ക്കുന്നു.
ഇന്നലെ രാവിലെ നടന്ന സമ്മേളനത്തില്‍ മാണി സി. കാപ്പന് എംഎല്‍എ മീറ്റ് ഉദ്ഘാടനം ചെയ്തു. ജില്ല അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സിഎംഐ അധ്യക്ഷത വഹിച്ചു.