ഗാന്ധി വന്ദനവുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജ്
1458706
Thursday, October 3, 2024 8:55 PM IST
അരുവിത്തുറ: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജസ് കോളജ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി വന്ദനം സംഘടിപ്പിച്ചു. കോളജ് കാമ്പസിൽ തയാറാക്കിയ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പുഷ്പാർച്ചനയും സർവമത പ്രാർഥനയും സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് നിർവഹിച്ചു. പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൽ, അധ്യാപകരായ സിറിൽ സൈമൺ, അനിറ്റ് ടോം തുടങ്ങിയവരും സംസാരിച്ചു.