ചങ്ങനാശേരി ഉപജില്ലാ ശാസ്ത്രമേളകള്‍ 17, 18 തീയതികളില്‍
1458881
Friday, October 4, 2024 6:08 AM IST
ചങ്ങനാശേരി: 17,18 തീയതികളില്‍ നടക്കുന്ന ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളകളുടെ സ്വാഗതസംഘ രൂപീകരണയോഗം ചങ്ങനാശേരി സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം ചെയ്തു.
ഫാ. ലിബിന് തുണ്ടുകളം അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് മാത്യുസ് ജോര്‍ജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പ്രിയ രാജേഷ്, ബീന ജോബി, എഇഒ ഇന്‍ ചാര്‍ജ് ബ്ലെസിമോള്‍ കെ. കുര്യാച്ചന്, സിസ്റ്റര്‍ സൂസന് റോസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലില്ലി തെരേസ്, ഹെഡ്മിസ്ട്രസ് ധന്യ തെരേസ്,
സിസ്റ്റര്‍ ജ്യോതി, ലീസാമ്മ ജേക്കബ്, എച്ച്എം ഫോറം സെക്രട്ടറി ബിനു ജോയ്, വര്‍ഗീസ് ആന്റണി, പിടിഎ പ്രസിഡന്റുമാരായ ലെനിന് ജോസഫ്, ജിനോ ജോസഫ്, സി.എസ്. രമേശ്, റിന്‍സ് വര്‍ഗീസ്, അമ്പിളി പി., സോണി സെബാസ്റ്റ്യന്‍, ജയ്മോന് എന്നിവര്‍ പ്രസംഗിച്ചു.
ശാസ്ത്രമേള രജിസ്ട്രേഷന് ഒക്ടോബര്‍ ഏഴിന് മുമ്പായി പൂര്‍ത്തീകരിക്കണം. പ്രവൃത്തിപരിചയ, ഗണിത ശാസ്ത്രമേളകള്‍ 17 നും ശാസ്ത്ര, സാമൂഹിക ശാസ്ത്ര മേളകള്‍ 18നും നടക്കും. ഐടി മേള 17, 18 തീയതികളിലും നടത്തും.