എംസി റോഡ് നാലുവരിപ്പാതയില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്
1458872
Friday, October 4, 2024 5:56 AM IST
കോട്ടയം: എംസി റോഡില്‍ കോടിമത നാലുവരിപ്പാതയില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും സ്കൂട്ടറും ഇടിച്ച് യാത്രക്കാരന് പരിക്ക്. ഇത്തിത്താനം സ്വദേശിയായ വര്‍ഗീസി (65)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം.
നാലുവരിപ്പാതയില്‍ കൊണ്ടോടി പമ്പിനു മുന്നിലായിരുന്നു അപകടം. നാലുവരിപ്പാതയില്‍ ഡിവൈഡര്‍ അവസാനിക്കുന്ന ഭാഗമാണ് ഇത്. ഈ സ്ഥലത്ത് വച്ച് നാഷണല്‍ പെര്‍മിറ്റ് ലോറിയെ ഇടതു വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്യാന്‍ സ്കൂട്ടര്‍ ശ്രമിച്ചതാണ് അപകടകാരണമായതെന്നു പറയുന്നു.
അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന്റെ കാലിനാണ് പരിക്കേറ്റത്. ഒരു മാസം മുന്‍പ് നാലുവരിപ്പാതയില്‍ പിക്കപ്പ് വാനിടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ഇതിനു പിന്നാലെയും അപകടം തുടര്‍ക്കഥയാവുകയാണ്.