അതിരന്പുഴ സാംസ്കാരിക പൈതൃക ടൂറിസം സർക്യൂട്ട്: നടപടികൾക്കായി പരിശ്രമിക്കുമെന്ന് ഫ്രാൻസിസ് ജോർജ്
1459099
Saturday, October 5, 2024 6:55 AM IST
അതിരമ്പുഴ: അതിരമ്പുഴ കേന്ദ്രീകരിച്ചു സാംസ്കാരിക പൈതൃക ടൂറിസം സർക്യൂട്ട് നടപ്പിലാക്കുവാൻ വേണ്ട നടപടികൾക്കായി പരിശ്രമിക്കുമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി.
കോട്ടയം ജില്ലാ പഞ്ചായത്തും എംജി യൂണിവേഴ്സിറ്റിയും സംയുക്തമായി തയാറാക്കിയ ഡിപിആർ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാറിൽനിന്നും സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു എംപി. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു.
എംജി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, സിൻഡിക്കേറ്റ് മെംബർ ഡോ. ജോജി അലക്സ്, എംജി സർവകലാശാല ടൂറിസം വകുപ്പ് മേധാവി പ്രഫ.ഡോ. റോബിനെറ്റ് ജേക്കബ്, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളം, പ്രഫ. ടോണി കെ. തോമസ് എന്നിവർ പ്രസംഗിച്ചു.