ശബരി എയര്‍പോര്‍ട്ട്: ആഘാതപഠന ടീം ചൊവ്വാഴ്ച എത്തും
1458761
Friday, October 4, 2024 3:19 AM IST
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനം ചൊവ്വാഴ്ച മണിമല, എരുമേലി പഞ്ചായത്തുകളില്‍ ആരംഭിക്കും. തൃക്കാക്കര ഭാരത് മാതാ സോഷ്യല്‍ സയന്‍സ് കോളജിലെ പതിനഞ്ചംഗ ടീമാണ് പഠനം നടത്തുക. ഇതു സംബന്ധിച്ച പ്രാരംഭ ജോലികള്‍ കോളജില്‍തന്നെ തിങ്കളാഴ്ച ആരംഭിച്ചിരുന്നു.
എയര്‍പോര്‍ട്ടിനായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍, ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികള്‍, പ്രദേശവാസികള്‍ എന്നിവരെ നേരില്‍ കണ്ട് ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ആരായും. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കും.