കേരള കോണ്‍ഗ്രസ് വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ഒന്പതിനു തുടക്കം
1458979
Saturday, October 5, 2024 3:48 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ജന്മദിന സമ്മേളനവും ഒന്പതിനു കോട്ടയത്ത് നടക്കും.
ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഉച്ചകഴിഞ്ഞ് മൂന്നിനു കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് അങ്കണത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
1964 ഒക്ടോബര്‍ ഒന്പതിനു രൂപീകൃതമായ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികള്‍ സമ്മേളത്തില്‍ പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
60-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പാര്‍ട്ടിയുടെ ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം ആസ്ഥാനങ്ങളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയും സമ്മേളനങ്ങള്‍ നടത്തിയും ആചരിക്കുമെന്ന് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം അറിയിച്ചു.