ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ക്യാ​മ്പ് ആറിന്
Friday, October 4, 2024 3:45 AM IST
പാ​ലാ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യൂ​ണി​റ്റ് ഫൊ​റോ​ന, രൂ​പ​ത ഭാ​ര​വാ​ഹി​ക​ള്‍​ക്ക് സം​ഘ​ട​ന​യെ മ​ന​സി​ലാ​ക്കു​ന്ന​തി​നും കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി ഒ​രു ദി​വ​സ​ത്തെ ക്യാ​മ്പ് ആ​റി​നു രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പാ​ലാ അ​ല്‍​ഫോ​സി​യ​ന്‍ പാ​സ്റ്റ​റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തും.

മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ല്‍ നി​ധീ​രി, റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ടി.സി. ത​ങ്ക​ച്ച​ന്‍, ജോ​സ് വ​ട്ടു​കു​ളം, ജോ​യി ക​ണി​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സു​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു യൂത്ത് കൗ​ണ്‍​സി​ലി​ന്‍റെ​യും വ​നി​താ കൗ​ണ്‍​സി​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും ന​ട​ത്തും.


ഗ്ലോ​ബ​ല്‍ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ല്‍, പ്ര​ഫ. ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ല്‍, അ​ഡ്വ. ടോ​ണി പു​ഞ്ച​ക്കു​ന്നേ​ല്‍, പ​യ​സ് ക​വ​ളം​മാ​ക്ക​ല്‍, ജോ​ണ്‍​സ​ന്‍ ചെ​റു​വ​ള്ളി, സി.​എം. ജോ​ര്‍​ജ്, ആ​ന്‍​സ​മ്മ സാബു, അ​ഡ്വ. ജോ​ണ്‍​സ​ന്‍ വീ​ട്ടി​യാ​ങ്കല്‍, സാ​ബു പൂ​ണ്ടി​ക്കു​ളം, ടോ​മി ക​ണ്ണീ​റ്റു​മ്യാ​ലി​ല്‍, ബെ​ന്നി കി​ണ​റ്റു​ക​ര, ജോ​ബി​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, രാ​ജേ​ഷ് പാ​റ​യി​ല്‍, എ​ഡ്‌വിന്‍ പാ​മ്പാ​റ, ലി​ബി മ​ണി​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗിക്കും.