സ്വച്ഛതാ ഹി സേവ: വിദ്യാര്‍ഥികള്‍ ശുചീകരണം നടത്തി
1458636
Thursday, October 3, 2024 5:17 AM IST
ചങ്ങനാശേരി: സ്വച്ഛതാ ഹി സേവാ പദ്ധതിയുടെ ഭാഗമായി സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാരും ഗൈഡ്സും വിവിധങ്ങളായ ശുചീകരണ പരിപാടികള്‍ നടത്തി.
ഗാന്ധിജയന്തി ദിനത്തില്‍ ലഹരിക്കെതിരേ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലില്ലി തെരേസ് ജാഗ്രതാ ജ്യോതി തെളിയിക്കുകയും വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിലേക്ക് ലഹരിവിരുദ്ധ സന്ദേശ റാലി നടത്തുകയും ചെയ്തു.
ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബീന ജോബി, കെഎസ്ആര്‍ടിസി ജിസിഐ കമലാസനന് എന്നിവര്‍ പ്രസംഗിച്ചു. ബസുകള്‍ കഴുകി വിദ്യാര്‍ഥികള്‍ മാതൃകയായി.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിന്‍സി തോമസ്, ഗൈഡ് ക്യാപ്റ്റന്‍ ജിജി തോമസ്, എന്‍എസ്എസ് വോളന്റിയര്‍മാരായ ജെഫി ജോസഫ്, എയ്ഞ്ചല്‍ സേവ്യര്‍, ഗൈഡ്സ് അലീന ട്രീസ് ജോസഫ്, അല്‍ഫോന്‍സ സോയി എന്നിവര്‍ പ്രസംഗിച്ചു.