യുഡിഎഫ് പ്രതിഷേധസംഗമം എട്ടിന്
1458762
Friday, October 4, 2024 3:19 AM IST
കോട്ടയം: ദുര്‍ഭരണത്തിലൂടെ സംസ്ഥാനത്തെ തകര്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നും തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എട്ടിന് കോട്ടയത്ത് യുഡിഎഫ് പ്രതിഷേധസംഗമം നടത്തും.
തിരുനക്കര ഗാന്ധി സ്ക്വയറിനുസമീപം വൈകുന്നേരം 4.30നു ചേരുന്ന പ്രതിഷേധയോഗം ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ജില്ലാ ചെയര്മാന് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിക്കും.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍, നേതാക്കളായ കെ.സി. ജോസഫ്,
ജോസഫ് വാഴയ്ക്കന്, ജോയി ഏബ്രഹാം, ജോസി സെബാസ്റ്റ്യന്‍, പി.എ. സലിം, യുഡിഎഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, സെക്രട്ടറി അസീസ് ബഡായി, നാട്ടകം സുരേഷ്, സലിം പി. മാത്യു, റഫീഖ് മണിമല തുടങ്ങിയവര്‍ പ്രസംഗിക്കും.