വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം
1458634
Thursday, October 3, 2024 5:17 AM IST
പെരുവ: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം. കഴിഞ്ഞ ദിവസം പെയ്ത മഴയത്താണ് മണ്ണിടിഞ്ഞ് വീണത്. മണ്ണുക്കുന്ന് ആക്കാപ്പറമ്പില്‍ എ.സി. വര്‍ഗീസ്, നോബി എന്നിവരുടെ വീടിന്റെ പുറകു വശത്തേക്കാണ് മണ്ണിടിഞ്ഞത്.
രണ്ട് വീടുകളുടെയും അടുക്കള ഭാഗത്തേക്കാണ് മണ്ണു വീണിരിക്കുന്നത്. ഏകദേശം 30 അടിയോളം ഉയരത്തിലുള്ള കട്ടിംഗാണ് വീണത്. പഞ്ചായത്തംഗങ്ങളും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.