അഞ്ചുവിളക്കും പരിസരങ്ങളും നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു
1458638
Thursday, October 3, 2024 5:17 AM IST
ചങ്ങനാശേരി: അഞ്ചുവിളക്കും പരിസരവും ജലാശയവും സ്വച്ഛതാ ഹി സേവ, മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുകളുടെ നേതൃത്വത്തില്‍ ശുചീകരിക്കുന്നതിന് ചങ്ങനാശേരി നഗരസഭ സംഘടിപ്പിച്ച മെഗാ ക്ലീന്‍ ഡ്രൈവ് നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, കൗണ്‍സിലര്‍മാരായ ബീന ജോബി, മുരുകന്, കുഞ്ഞുമോള്‍ സാബു, സന്തോഷ് ആന്റണി, എം.മനോജ്, സുനില്‍ സി, സ്മിരീഷ് ലാല്‍, ബിജേഷ് ഇമ്മാനുവല്‍, ആശാ മേരി, ജെറാള്‍ഡ് മൈക്കിള്‍, സജിത എ ജി, സുധാകമല്‍ എന്നിവര്‍ പ്രസംഗിച്ചു.
350ലധികം ആളുകള്‍ പങ്കെടുത്ത മെഗാ ക്ലീനിംഗ് ഡ്രൈവില്‍ എന്‍എസ്എസ് ഹിന്ദു കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം അംഗങ്ങള്‍ ഹരിതകര്‍മസേനാംഗങ്ങള്‍ അയ്യങ്കാളി നഗര തൊഴില്‍ ഉറപ്പ് അംഗങ്ങള്‍ നഗരസഭാ ശുചീകരണ തൊഴിലാളികള്‍ പൊതു ജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.