പൊളിച്ചിട്ട കോയിപ്പുറം-ചാലച്ചിറ റോഡ് നിര്‍മാണമാവശ്യപ്പെട്ട് രണ്ടാംഘട്ട സമരം
1459109
Saturday, October 5, 2024 7:02 AM IST
ചങ്ങനാശേരി: കുറിച്ചി പഞ്ചായത്തിലെ തകര്‍ന്നുകിടക്കുന്ന കോയിപ്പുറം കല്ലുകടവ് -ചാലച്ചിറ റോഡ് നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടു സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ടാം ഘട്ട സമരപരിപാടികള്‍ക്കു തുടക്കമായി. വാസുക്കുട്ടന് നായരുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
ആര്. രാജഗോപാല്‍, ബാബു കോയിപ്പുറം, ടി.എസ്. ഉണ്ണികൃഷ്ണന് നായര്‍, ടോജോ ചിറ്റേട്ടുകളം, കെ.സി. വിന്‍സെന്റ്, ജയിംസ് കാലാവടക്കന്‍, എന്‍.ടി. ബാലകൃഷ്ണന്, വിജയരാഘവന്, എം.പി. വിജയകുമാര്‍, സജിമോന്‍, ശശീന്ദ്രന് നായര്‍, തോമസ് രാജന്, ബേബിച്ചന്, ഓമനക്കുട്ടന് തോണിക്കടവ് എന്നിവര്‍ പ്രസംഗിച്ചു.
റോഡ് നിര്‍മാണത്തിനായി 1.5 കോടി രൂപ അനുവദിച്ചിരുന്നു. റോഡ് പൊളിച്ചിട്ടിട്ട് ഒരു വര്‍ഷമായി. ജനകീയസമരം തുടങ്ങിയപ്പോള്‍ കലുങ്ക് നിര്‍മിച്ചു. നിര്‍മാണം നിലച്ചപ്പോള്‍ സമരസമിതി പദയാത്രകള്‍ നടത്തി. അപ്പോള്‍ 150 മീറ്റര്‍ ഓട പണിതു നിര്‍ത്തി. വാഗ്ദാനം വേണ്ട, റോഡു മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.