മ​ര​ങ്ങാ​ട്ടു​പി​ള്ളി: മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൃ​ഷി​വ​കു​പ്പ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, കാ​ര്‍​ഷി​ക വി​ക​സ​ന​സ​മി​തി, മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്ക്, ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്, കു​ടും​ബ​ശ്രീ, വാ​യ​ന​ശാ​ല​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​വം​ബ​ര്‍ ആ​റു​മു​ത​ല്‍ ഒ​ന്‍​പ​തു​വ​രെ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി പാ​രി​ഷ് ഹാ​ളി​ല്‍ കാ​ര്‍​ഷി​കോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും.

ക​ല​വ​റ നി​റ​യ്ക്ക​ല്‍ ഘോ​ഷ​യാ​ത്ര, വി​ളം​ബ​ര റാ​ലി, കാ​ര്‍​ഷി​ക സെ​മി​നാ​ര്‍, മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​രു​ടെ സം​ഗ​മം, ചേ​റ്റി​ല്‍ ഓ​ട്ടം, അ​ടു​ക്ക​ള​ത്തോ​ട്ടം മ​ത്സ​രം, വ​യോ​ജ​ന​ങ്ങ​ളു​ടെ ന​ട​ത്ത​മ​ത്സ​രം, ഞാ​റു​ന​ടീല്‍ മ​ത്സ​രം, കി​ടാ​രി-പോ​ത്ത്-എ​രു​മ മ​ത്സ​ര​ങ്ങ​ള്‍, ജി​ല്ലാ​ത​ല കാ​ര്‍​ഷി​ക ക്വി​സ്, വി​ള പ്ര​ദ​ര്‍​ശ​ന​വും, സൗ​ജ​ന്യ പ​ച്ച​ക്ക​റി​ത്തൈ​വി​ത​ര​ണം, പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​മേ​ള, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും ക്വി​സ്, സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര, ക​ലാ​സ​ന്ധ്യ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളു​ടെ സ്റ്റാ​ളു​ക​ള്‍, സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ല്‍​ജി ഇ​മ്മാ​നു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ ഡെ​ന്നീ​സ് ജോ​ര്‍​ജ്, ക​ണ്‍​വീ​ന​ര്‍ റോ​ബി​ന്‍ ക​ല്ലോ​ലി​ല്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ഡെ​ന്നീ​സ് ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ എസ്. കൈ​മ​ള്‍, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ, കാ​ര്‍​ഷി​ക​വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.