ഇരട്ടകള്‍ക്ക് പൊന്‍തിളക്കം
1458758
Friday, October 4, 2024 3:19 AM IST
പാലാ: ജില്ലാ അത്ലറ്റിക് മീറ്റില്‍ ഇരട്ട സഹോരദരിമാരായ ആജല്‍ പയസിനും ആര്‍ഷല്‍ പയസിനും പൊന്‍തിളക്കം. 18 വയസിനു താഴെ പെണ്‍കുട്ടികളുടെ നൂറു മീറ്റര്‍ ഓട്ടത്തില്‍ ആജല്‍ പയസിന് ഒന്നാം സ്ഥാനവും ആര്‍ഷല്‍ പയസിനു മൂന്നാം സ്ഥാനവും ലഭിച്ചു.
ഭരണങ്ങാനം സെന്റ് മേരീസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ഇവര്‍ ഭരണങ്ങാനം എസ്എച്ച്ജിഎസ്എച്ച് സ്പോര്‍ട്സ് ഹോസ്റ്റലില്‍ നിന്നാണ് പരിശീലനം നേടുന്നത്. കളത്തൂര്‍ കല്ലാറ്റ് പയസ് തോമസിന്റെ മക്കളാണ്. ഇന്ന് നടക്കുന്ന ലോംഗ് ജംപില്‍ ആജലും 200 മീറ്ററില്‍ ആര്‍ലും പങ്കെടുക്കും.
പോള്വാൾട്ടാണ് ഇവരുടെ പ്രധാന ഇനമെങ്കിലും ജില്ലാ അത്ലറ്റിക് മീറ്റില്‍ ഇരുപത് വയസിനു മുകളിലാണ് ഈ ഇനം ഉള്പ്പെടിത്തിയിട്ടുള്ളതിനാലാണ് ഇപ്രാവശ്യം ഇതില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ മീറ്റില്‍ ആജലിന് പോള്‍ വാൾട്ടിലും ഹൈജംപിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.