ശാസ്ത്രജ്ഞരുടെ ലോക റാങ്കിംഗില്‍ വീണ്ടും ഇടം നേടി ഡോ. എം.ഡി. മാത്യു
1458882
Friday, October 4, 2024 6:08 AM IST
കോട്ടയം: അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല തയാറാക്കിയ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ ലോക റാങ്കിംഗില്‍ വീണ്ടും ഇടം നേടി സെന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജ് റിസേര്‍ച്ച് ഡീന്‍ ഡോ. എം.ഡി. മാത്യു.
വിഷയസംബന്ധമായ ഗ്രന്ഥരചന, പ്രബന്ധങ്ങള്‍, സൈറ്റേഷന്‍ തുടങ്ങിയവ മാനദണ്ഡമാക്കിയാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല മികച്ച രണ്ട് ശതമാനം പേരുടെ പട്ടിക തയാറാക്കിയത്.
കല്‍പ്പാക്കം ഇന്ദിരാഗാന്ധി ആറ്റമിക്ക് റിസര്‍ച്ച് സെന്ററിലെ മെക്കാനിക്കല്‍ മെറ്റലര്‍ജി വിഭാഗം തലവനും സയന്റിഫിക്ക് ഓഫീസറുമായിരുന്ന ഡോ.എം.ഡി. മാത്യു, കല്‍പ്പാക്കം ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രഫസറായും സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഈ ബഹുമതി ലഭിക്കുന്നത്.