പിക്കപ്പ് വാനിൽ സ്വകാര്യബസ് ഇടിച്ച് അപകടം
1458993
Saturday, October 5, 2024 4:00 AM IST
പൂഞ്ഞാർ: പൂഞ്ഞാറില്‍ പിക്കപ്പ് വാനും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. പൂഞ്ഞാര്‍ തെക്കേക്കര പാലത്തിന് സമീപം ഈസ്റ്റ് ബാങ്കിന് മുന്നിൽ ഇന്നലെ വൈകുന്നേരം 5.30നാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കുന്നോന്നി ആലുംതറയിലേക്കു പോയ സെന്റ് ജോസഫ് ബസാണ് പിക്കപ്പ് വാനിൽ ഇടിച്ചത്. ജീപ്പിന്റെ മുന്‍ചക്രം ബസിന്റെ മുന്ചക്രത്തിനിടയില് കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നിട്ടുണ്ട്.