വൈ​ക്കം:​നി​ര​ന്ത​ര കു​റ്റ​വാ​ളി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ നി​ന്നും നാ​ടു​ക​ട​ത്തി. വൈ​ക്കം വെ​ള്ളൂ​ർ വ​ട​ക​ര ക​ട​വ​ത്തു​കു​ഴി​യി​ൽ അ​ജ​യ് സ​ജി​കു​മാ​ർ (25), ആ​ർ​പ്പൂ​ക്ക​ര വി​ല്ലു​ന്നി തോ​പ്പി​ൽ ഹ​രി​ക്കു​ട്ട​ൻ (24) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നും കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വാ​യ​ത്.​

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​രു​വ​രെ​യും ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. അ​ജ​യ് സ​ജി​കു​മാ​റി​ന് ത​ല​യോ​ല​പ്പ​റ​മ്പ്, ക​ടു​ത്തു​രു​ത്തി എ​ക്സൈ​സ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി, കൊ​ല​പാ​ത​ക ശ്ര​മം, ക​ഞ്ചാ​വ് കൈ​വ​ശം വ​യ്ക്കു​ക തു​ട​ങ്ങി​യ ക്രി​മി​ന​ൽ കേ​സു​ക​ളും,

ഹ​രി​ക്കു​ട്ട​ന് ഗാ​ന്ധി​ന​ഗ​ർ, അ​യ​ർ​ക്കു​ന്നം, ഇ​ൻ​ഫോ​പാ​ർ​ക്ക് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി, കൊ​ല​പാ​ത​ക​ശ്ര​മം, ഭ​വ​ന​ഭേ​ദ​നം,സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്ക​ൽ, ക​ഞ്ചാ​വ് വി​ല്പ​ന തു​ട​ങ്ങി​യ ക്രി​മി​ന​ൽ കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.