ആനുകൂല്യങ്ങൾ കർഷകരുടെ അവകാശം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
1458990
Saturday, October 5, 2024 4:00 AM IST
തലനാട്: ആനുകൂല്യങ്ങൾ കർഷകരുടെ അവകാശമാണെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കോട്ടയം കൃഷി വിജ്ഞാനകേന്ദ്രവും കൃഷിവകുപ്പും ട്രൈബല്‍ സബ് പ്ലാന്‍ പദ്ധതിയില്‍ സംയുക്തമായി സംഘടിപ്പിച്ച കാര്‍ഷിക സെമിനാറും ഉത്പാദന ഉപാധികളുടെ വിതരണവും തലനാട് പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന് അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ജോ ജോസ്, കോട്ടയം കൃഷി വിജ്ഞാനകേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. ജി. ജയലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, വൈസ് പ്രസിഡന്റ് എന്‍.ടി. കുര്യന് എന്നിവര്‍ പ്രസംഗിച്ചു.