മഹിളാ കോൺഗ്രസ് ബ്ലോക്ക് തല ക്യാമ്പ് നടത്തി
1458640
Thursday, October 3, 2024 5:17 AM IST
ചങ്ങനാശേരി: മഹിളാ കോൺഗ്രസ് ചങ്ങനാശേരി ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്സാഹ് നേതൃത്വ ക്യാമ്പ് നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ, പി.എച്ച്. നാസർ, ആന്റണി കുന്നുംപുറം, കെ.എ. ജോസഫ്, പി.എൻ. നൗഷാദ്, ലൈസാമ്മ മുളവന, ശ്രീദേവി അജയകുമാർ, രമാദേവി, ബെറ്റി ബിജു, പുഷ്പ സുരേഷ്, ടീനമോൾ റോബി, ജോളിമ്മ ജോസഫ്, സെലീനാമ്മ തോമസ്, സിനി തോമസ്, റോസ്ലിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.