വിജ്ഞാനം എലിക്കുളം: രജിസ്ട്രേഷൻ തുടങ്ങി
1458766
Friday, October 4, 2024 3:26 AM IST
കൂരാലി: എലിക്കുളം പഞ്ചായത്ത് ഒരു വീട്ടിൽ ഒരാൾക്കു തൊഴിൽ ലഭ്യമാക്കുന്നതിനായി വിജ്ഞാനം എലിക്കുളം പദ്ധതിയിൽ രജിസ്ട്രേഷൻ തുടങ്ങി. തിരുവല്ല മാർത്തോമ കോളജിൽ നടക്കുന്ന മെഗാ ജോബ് ഫെയറിലേക്ക് പഞ്ചായത്തിൽനിന്നുള്ള ഉദ്യോഗാർഥികളുടെ രജിസ്ട്രേഷനാണ് നടത്തുന്നത്.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൂര്യമോൾ എസ്. ഷാജി, ഷേർളി അന്ത്യാങ്കുളം,
അഖിൽ അപ്പുക്കുട്ടൻ, സിഡിഎസ് ചെയർപേഴ്സൺ ഷഹന, വിജ്ഞാനകേന്ദ്രം ഭാരവാഹികളായ വി.പി. ശശി, ജിസ് ജോസ്, കമ്യൂണിറ്റി അംബാസിഡർ ഇന്ദിര തുടങ്ങിയവർ പ്രസംഗിച്ചു.