സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ളി​​ല്‍ ഏ​​കീ​​കൃ​​ത സോ​​ഫ്റ്റ്‌​​വേ​​ര്‍ അ​​ടു​​ത്ത​​മാ​​സം മു​​ത​​ല്‍: മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍
Sunday, July 7, 2024 3:52 AM IST
കോ​​ട്ട​​യം: സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളി​​ലെ ഇ​​ട​​പാ​​ടു​​ക​​ള്‍​ക്കാ​​യി ഏ​​കീ​​കൃ​​ത സോ​​ഫ്റ്റ്‌​​വേ​​ര്‍ ഏ​​ര്‍​പ്പെ​​ടു​​ത്തു​​ന്ന​​ത് അ​​ടു​​ത്ത​​മാ​​സം ആ​​രം​​ഭി​​ക്കു​​മെ​​ന്നും 10 ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലു​​ള്ള വാ​​യ്പ​​യു​​ടെ ജാ​​മ്യ​​വ​​സ്തു വാ​​ല്യു​​വേ​​ഷ​​ന് അ​​ഞ്ചം​​ഗ സം​​ഘ​​ത്തെ നി​​യോ​​ഗി​​ക്കു​​മെ​​ന്നും സ​​ഹ​​ക​​ര​​ണ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍. 102-ാം അ​​ന്താ​​രാ​​ഷ്ട്ര സ​​ഹ​​ക​​ര​​ണ ദി​​ന​​ത്തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം മാ​​മ്മ​​ന്‍ മാ​​പ്പി​​ള ഹാ​​ളി​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

ക​​രു​​വ​​ന്നൂ​​ര്‍ സ​​ഹ​​ക​​ര​​ണ​​ബാ​​ങ്കി​​ലെ നി​​ക്ഷേ​​പ​​ക​​ര്‍​ക്ക് 124.94 കോ​​ടി രൂ​​പ ഇ​​തി​​നോ​​ട​​കം തി​​രി​​കെ ന​​ല്‍​കി. ശേ​​ഷി​​ക്കു​​ന്ന​​വ​​ര്‍​ക്കു നി​​ക്ഷേ​​പ​​ത്തു​​ക മ​​ട​​ക്കി​​ക്കൊ​​ടു​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ന്നു. 12 കോ​​ടി രൂ​​പ​​യു​​ടെ പു​​തി​​യ നി​​ക്ഷേ​​പ​​വും ബാ​​ങ്കി​​ലെ​​ത്തി. സ്വ​​ര്‍​ണ​​പ്പ​​ണ​​യ​​മ​​ട​​ക്ക​​മു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ക​​രു​​വ​​ന്നൂ​​ര്‍ ബാ​​ങ്കി​​ല്‍ വീ​​ണ്ടും തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

മി​​ക​​ച്ച സ​​ഹ​​കാ​​രി​​ക്കു​​ള്ള റോ​​ബ​​ര്‍​ട്ട് ഓ​​വ​​ന്‍ പു​​ര​​സ്‌​​കാ​​രം സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍​മാ​​നും പ്ര​​മു​​ഖ സ​​ഹ​​കാ​​രി​​യു​​മാ​​യ കോ​​ലി​​യ​​ക്കോ​​ട് കൃ​​ഷ്ണ​​ന്‍​നാ​​യ​​ര്‍​ക്കും കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ഡേ ​​പു​​ര​​സ്‌​​കാ​​രം ഊ​​രാ​​ളു​​ങ്ക​​ല്‍ ലേ​​ബ​​ര്‍ കേ​​ണ്‍​ട്രാ​​ക്ട് സൊ​​സൈ​​റ്റി​​ക്കും സ​​മ്മാ​​നി​​ച്ചു. ജി​​ല്ല​​യി​​ലെ മി​​ക​​ച്ച സ​​ഹ​​ക​​ര​​ണ സ​​ഹ​​ക​​ര​​ണ​​ഘ​​ങ്ങ​​ള്‍​ക്കു​​ള്ള പു​​ര​​സ്‌​​കാ​​ര​​വും മ​​ന്ത്രി സ​​മ്മാ​​നി​​ച്ചു. പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ല്‍ 100 വ​​ര്‍​ഷം പി​​ന്നി​​ട്ട ജി​​ല്ല​​യി​​ലെ 16 സ​​ഹ​​ക​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും ച​​ട​​ങ്ങി​​ല്‍ ആ​​ദ​​രി​​ച്ചു.


കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ്, സ​​ഹ​​ക​​ര​​ണ​​യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ കോ​​ലി​​യ​​ക്കോ​​ട് കൃ​​ഷ്ണ​​ന്‍​നാ​​യ​​ര്‍, ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു, സ​​ഹ​​ക​​ര​​ണ​​വ​​കു​​പ്പ് മു​​ന്‍ സെ​​ക്ര​​ട്ട​​റി മി​​നി ആ​​ന്‍റ​​ണി, സ​​ഹ​​ക​​ര​​ണ സം​​ഘം ര​​ജി​​സ്ട്രാ​​ര്‍ ടി.​​വി. സു​​ഭാ​​ഷ്, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്‌​​നേ​​ശ്വ​​രി, കെ. ​​രാ​​ജേ​​ന്ദ്ര​​ന്‍, എ.​​വി. റ​​സ​​ല്‍, കെ.​​എം. രാ​​ധാ​​കൃ​​ഷ്ണ​​ന്‍, ഫി​​ലി​​പ്പ് കു​​ഴി​​കു​​ളം, കെ. ​​ജ​​യ​​കൃ​​ഷ്ണ​​ന്‍, പി. ​​സ​​തീ​​ഷ് ച​​ന്ദ്ര​​ന്‍​നാ​​യ​​ര്‍, ജോ​​ണ്‍​സ​​ണ്‍ പു​​ളി​​ക്കീ​​ല്‍, ബെ​​ജു കെ. ​​ചെ​​റി​​യാ​​ന്‍, കെ. ​​പ്ര​​ശാ​​ന്ത്, കെ.​​കെ. സ​​ന്തോ​​ഷ്, ആ​​ര്‍. ബി​​ജു,കെ.​​വി. സു​​ധീ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. സ​​ഹ​​ക​​ര​​ണ ര​​ജി​​സ്ട്രാ​​ര്‍ ടി.​​വി. സു​​ഭാ​​ഷ് പ​​താ​​ക ഉ​​യ​​ര്‍​ത്തി​​യ​​തോ​​ടെ​​യാ​​ണ് ദി​​നാ​​ഘോ​​ഷ​​ത്തി​​ന് തു​​ട​​ക്ക​​മാ​​യ​​ത്. സ​​മ​​ഗ്ര സ​​ഹ​​ക​​ര​​ണ നി​​യ​​മ​​ഭേ​​ദ​​ഗ​​തി എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ റി​​ട്ട. ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ര്‍ ബി. ​​അ​​ബ്ദു​​ള്ള​​യും സ​​ഹ​​ക​​ര​​ണ വാ​​യ്പാ മേ​​ഖ​​ല അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ള്‍ എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍​എ​​സി​​എ​​സ്ടി​​ഐ മു​​ന്‍​ഡ​​യ​​റ​​ക്ട​​ര്‍ ബി.​​പി. പി​​ള്ള​​യും വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി.