ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് വീ​​ടു നി​​ർ​​മി​​ക്കാ​​ൻ ഓ​​ൾ ഇ​​ന്ത്യ റൈ​​ഡു​​മാ​​യി ര​​ണ്ടു യു​​വാ​​ക്ക​​ൾ
Sunday, July 7, 2024 3:52 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കാ​​യി വീ​​ട് നി​​ർ​​മി​​ച്ചു​​ന​​ൽ​​കാ​​നാ​​യി ഓ​​ൾ ഇ​​ന്ത്യ റൈ​​ഡു​​മാ​​യി ര​​ണ്ട് യു​​വാ​​ക്ക​​ൾ. കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​യാ​​യ കെ.​​ജി. നി​​ജി​​നും വ​​യ​​നാ​​ട് സ്വ​​ദേ​​ശി​​യാ​​യ ടി.​​ആ​​ർ. റെ​​നീ​​ഷു​​മാ​​ണ് ഒ​​രു രൂ​​പ ച​​ല​​ഞ്ചു​​മാ​​യി ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ അ​​ഞ്ചു പേ​​ർ​​ക്ക് 22 സെ​​ന്‍റ് സ്ഥ​​ല​​ത്ത് വീ​​ട് നി​​ർ​​മി​​ച്ചു ന​​ൽ​​കു​​ന്ന​​ത്. നി​​ജി​​ൻ അ​​ധ്യാ​​പ​​ക​​നും റെ​​നീ​​ഷ് മൊ​​ബൈ​​ൽ ഷോ​​പ്പ് ഉ​​ട​​മ​​യു​​മാ​​ണ്.

സോ​​ളാ​​ർ ഘ​​ടി​​പ്പി​​ച്ച സൈ​​ക്കി​​ൾ കാ​​ര​​വ​​നി​​ലാ​​ണ് ഇ​​വ​​രു​​ടെ സ​​ഞ്ചാ​​രം. ഇ​​വ​​രു​​ടെ താ​​മ​​സ​​വും ഈ ​​സൈ​​ക്കി​​ളി​​ൽ ത​​ന്നെ​​യാ​​ണ്. 83,000 രൂ​​പ മു​​ട​​ക്കി ഒ​​രു മാ​​സം എ​​ടു​​ത്ത് സ്വ​​ന്ത​​മാ​​യി നി​​ർ​​മി​​ച്ച​​താ​​ണ് സൈ​​ക്കി​​ൾ കാ​​ര​​വ​​ൻ.

2021 ഡി​​സം​​ബ​​ർ 10ന് ​​വ​​യ​​നാ​​ട് ജി​​ല്ല​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ച യാ​​ത്ര കാ​​സ​​ർ​​ഗോ​​ഡ്, ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, എ​​റ​​ണാ​​കു​​ളം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ൾ ക​​ട​​ന്ന് ഇ​​പ്പോ​​ൾ കോ​​ട്ട​​യ​​ത്ത് എ​​ത്തി നി​​ൽ​​ക്കു​​ക​​യാ​​ണ്. പ​​ത്ത് ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്ന് 12 ല​​ക്ഷം രൂ​​പ ഇ​​വ​​ർ സ​​മാ​​ഹ​​രി​​ച്ചു. ഈ ​​ഭൂ​​മി​​യി​​ൽ ജീ​​വി​​ച്ചി​​രി​​ക്കു​​ന്ന സ​​മ​​യ​​ത്ത് എ​​ന്തെ​​ങ്കി​​ലും ഒ​​രു കൈ​​യൊ​​പ്പ് അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ത​​ങ്ങ​​ളു​​ടെ ല​​ക്ഷ്യ​​മെ​​ന്ന് ഇ​​വ​​ർ പ​​റ​​യു​​ന്നു.


വീ​​ട് നി​​ർ​​മാ​​ണ​​ത്തി​​നാ​​യി 7,70,000 രൂ​​പ ന​​ൽ​​കി സ്ഥ​​ലം വാ​​ങ്ങി. അ​​ഞ്ചു വീ​​ടു​​ക​​ളു​​ടെ​​യും ത​​റ​​കെ​​ട്ട് നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നാ​​യി ആ​​ൾ​​ക്കാ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ എ​​ത്തു​​മ്പോ​​ൾ വീ​​ടു​​ക​​ളു​​ടെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കാ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ഇ​​വ​​ർ. വീ​​ട് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യ ശേ​​ഷം കാ​​ഷ്മീ​​രി​​ലേ​​ക്ക് യാ​​ത്ര തു​​ട​​രാ​​നാ​​ണ് ഇ​​വ​​രു​​ടെ തീ​​രു​​മാ​​നം.