സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വാ​ഹ​ന​വു​മാ​യി അ​ഭ്യാ​സ​പ്ര​ക​ട​നം; ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു
Sunday, July 7, 2024 3:52 AM IST
മ​ണി​മ​ല: ക​റി​ക്കാ​ട്ടൂ​ർ സി​സി​എം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം വാ​ഹ​ന​വു​മാ​യി എ​ത്തി അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​ക​യും ഫോ​ട്ടോ എ​ടു​ക്കു​ക​യും ചെ​യ്ത ര​ണ്ടു​പേ​രെ മ​ണി​മ​ല പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​യ്ക്ക​ൽ ജി​ബി​ൻ ജോ​സ​ഫ്, ആ​ല​പ്പാ​ട്ട് ജിതിൻ ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വാ​ഹ​നം റേ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ശ​ബ്ദ​വും ബഹ​ള​വും​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ക​യും യു​വാ​ക്ക​ളെ ചോ​ദ്യം​ചെ​യ്യു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​രോ​ട് ക്ഷു​ഭി​ത​രാ​യ യു​വാ​ക്ക​ളെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്നു വാ​ഹ​ന​വു​മാ​യി പു​റ​ത്തു പോ​കാ​ൻ സാ​ധി​ക്കാ​ത്ത വിധം ഗേ​റ്റ് അ​ട​ച്ച​തി​നു​ശേ​ഷം മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അറി​യി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.