കാ​ര്‍ വൈ​ദ്യുതി പോസ്റ്റ് ഇ​ടി​ച്ചു ത​ക​ര്‍ത്തു
Friday, June 21, 2024 6:52 AM IST
കു​റു​പ്പ​ന്ത​റ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡ​രി​കി​ലെ മ​തി​ലി​ടി​ച്ച​ശേ​ഷം വൈ​ദ്യു​തി പോസ്റ്റിടിച്ച് ത​ക​ര്‍ത്തു. കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ മൂ​ന്നോ​ടെ കോ​ട്ട​യം - എ​റ​ണാ​കു​ളം റോ​ഡി​ല്‍ കു​റു​പ്പ​ന്ത​റ പു​ളി​ന്ത​റ വ​ള​വി​ലാ​ണ് അ​പ​ക​ടം.

ര​ണ്ട് കാ​റു​ക​ളി​ലാ​യി കോ​ട്ട​യ​ത്തു​നി​ന്നു വ​യ​നാ​ടി​നു പോ​കു​ക​യാ​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ റോ​ഡി​ന​പ്പു​റ​ത്തെ​ത്തി മ​തി​ലി​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ വൈ​ദ്യൂ​തി പോ​സ്റ്റി​ടി​ച്ചു ത​ക​ര്‍ക്കു​ക​യാ​യി​രു​ന്നു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​മ​ത്തെ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍വ​ശം പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. പു​ളി​ന്ത​റ വ​ള​വ് സ്ഥി​രം അ​പ​ക​ട​വേ​ദി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.


അ​ടു​ത്തി​ടെ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ച്ചു ത​ക​ര്‍ത്ത അ​തേ പോ​സ്റ്റ് ത​ന്നെ​യാ​ണ് ഇ​ന്ന​ലെ കാ​റി​ടി​ച്ചു വീ​ണ്ടും ത​ക​ര്‍ന്ന​ത്. പു​ളി​ന്ത​റ വ​ള​വി​ലെ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ന്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.