കെസിവൈഎൽ ലീഡർഷിപ്പ് ക്യാമ്പ്
1454435
Thursday, September 19, 2024 7:01 AM IST
കോട്ടയം: അതിരൂപത ക്നാനായ കാത്തലിക് യൂത്ത് ലീഗ് ലീഡർഷിപ്പ് ക്യാമ്പ് ആരംഭിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന ക്യാമ്പ് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അനുഗ്രഹ പ്രഭാഷണം നടത്തി.
സെക്രട്ടറി അമൽ സണ്ണി, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ ലേഖ എസ്ജെസി, നിതിൻ ജോസ്, അലൻ ജോസഫ് ജോൺ, ബെറ്റി തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.