അനധികൃത സ്വത്ത് സന്പാദനം: എയർപോർട്ട് സ്പെഷൽ ഓഫീസിലെ ക്ലർക്കിനു സസ്പെൻഷൻ
1454899
Saturday, September 21, 2024 4:23 AM IST
കോഴിക്കോട്: അനധികൃത സ്വത്ത് സന്പാദനക്കേസിൽ കോഴിക്കോട് എയർപോർട്ട് സ്പെഷൽ ഡെപ്യുട്ടി കളക്ടറുടെ കാര്യാലയത്തിലെ ക്ലർക്ക് കെ. സത്യനാരായണനെ റവന്യൂ വകുപ്പ് സസ്പെൻഡു ചെയ്തു.
മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ക്ലർക്കായി സത്യനാരായണൻ ജോലി ചെയ്തിരുന്ന സമയത്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ പരിശോധനയെ തുടർന്ന് അദേഹത്തിനെതിരേ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണു നടപടി.
വിജിലൻസ് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കുറ്റാരോപിതൻ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുള്ളതിനാൽ സസ്പെൻഡു ചെയ്യണമെന്ന വിജിലൻസ് ഡയറക്ടറുടെ ശിപാർശ പരിഗണിച്ചാണ് നടപടി.
2022 ൽ വിജിലൻസ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണു കേസ് രജിസ്റ്റർ ചെയ്തത്.