ഊഞ്ഞാലാടുമ്പോള്‍ കോണ്‍ക്രീറ്റ് പാളിവീണ് നാലുവയസുകാരൻ മരിച്ചു
1454733
Friday, September 20, 2024 10:16 PM IST
വെള്ളറട: ഊഞ്ഞാലാടുമ്പോള്‍ കോണ്‍ക്രീറ്റ് പാളി അടർന്നു ദേഹത്തുവീണു നാലുവയസുകാരൻ മരിച്ചു. കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജന്-ചിഞ്ചു ദന്പതികളുടെ മകന് റിച്ചു എന്ന റിഥുരാജേഷാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ വീടിനു സമീപത്തെ കോണ്‍ക്രീറ്റ് തൂണുകള്‍ക്കിടയില്‍ കമ്പി ഉപയോഗിച്ച് കെട്ടിയിരുന്ന ഊഞ്ഞാലില്‍ ആടുമ്പോഴാണു കോണ്‍ക്രീറ്റ് പാളികളിലൊന്ന് കുട്ടിയുടെ തലയിലേക്കു അടർന്നുവീണത്.
നാട്ടുകാര്‍ ഉടന്‍ കുട്ടിയെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. വെള്ളറട പോലീസ് കേസെടുത്തു. സഹോദരങ്ങല്‍ റിയാ, റിച്ചു.