വടംവലി മത്സരം: ആഹാ നീലൂർ ചാന്പ്യന്മാർ
1454771
Saturday, September 21, 2024 12:10 AM IST
കാഞ്ഞിരപ്പള്ളി: ചേനപ്പാടി സെന്റ് ആന്റണീസ് എസ്എംവൈഎം-യുവദീപ്തിയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് ആർപ്പോ 2K24 വടംവലി മത്സരത്തിൽ ആഹാ നീലൂർ ചാന്പ്യന്മാരായി. ചേനപ്പാടി സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടന്ന മത്സരം കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ ഉദ്ഘാടനം ചെയ്തു. ചേനപ്പാടി എസ്എംവൈഎം പ്രസിഡന്റ് സച്ചിൻ വലിയേടത്ത് അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ സിൻസി മരിയ, ബി യൂണിറ്റ് പ്രസിഡന്റ് അന്നാ റോസ് തോമസ് കൊല്ലംകുന്നേൽ എന്നിവർ പ്രസംഗിച്ചു.
സിഎസ്ഐ ചേനപ്പാടി ഫസ്റ്റ് റണ്ണറപ്പും ടീം അറയാഞ്ഞിലിമണ്ണ് സെക്കൻഡ് റണ്ണറപ്പും ആയി. കേരളത്തിലെ എല്ലാ രൂപതകളിലെ ഇടവകകളിൽ നിന്നായി 25 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. കോട്ടയം ജില്ല വടംവലി അസോസിയേഷനാണ് മത്സരം നിയന്ത്രിച്ചത്.