പള്ളിക്കത്തോട്: ലൂര്‍ദ് ഭവന് ട്രസ്റ്റ് വഴി ഒരാള്‍ കൂടി പുതുജീവിതത്തിലേക്ക്
1454709
Friday, September 20, 2024 7:05 AM IST
പള്ളിക്കത്തോട്: ലൂര്‍ദ് ഭവന് ട്രസ്റ്റ് വഴി ബാവേശ് പുതുജീവിതത്തിലേക്ക്. കഴിഞ്ഞ ഏപ്രിലില്‍ മണര്‍കാട് പോലീസ് സ്റ്റേഷനില്‍നിന്നും വഴിയില്‍ കൂടി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഗുജറാത്തിലെ പാവ് നഗര്‍ സ്വദേശി ബാവേശിനെ ലൂര്‍ദ്ദ് ഭവനില്‍ ആക്കിയിരുന്നു.
ഇവിടുത്തെ സോഷ്യല്‍ വര്‍ക്കര്‍ ജിബിന്‍ ജോയി ബാവേശുമായി സംസാരിക്കുകയും അഡ്രസും ഫോണ്‍ നമ്പരും ലഭിക്കുകയും തുടര്‍ന്ന് മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ബേബി കെ തോമസ് ബാവേശിന്റെ വീട്ടുകാരുമായി സംസാരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാവേശിന്റെ പിതാവും അമ്മാവനും ലൂര്‍ദ്ദ് ഭവനില്‍ എത്തി ബാവേശിനെ മടക്കികൊണ്ടുപോയി.
അരുവിക്കുഴി ഇടവക വികാരി. ഫാ. ജേക്കബ് ചീരംവേലി, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വി.ടി. അനില്‍കുമാര്‍, ലൂര്‍ദ് ഭവന് ട്രസ്റ്റ് മെമ്പേഴ്സ് എന്നിവരും സന്നിഹിതരായിരുന്നു.